Monday, February 1, 2010

രാമേട്ടന്റെ വീട്

രാമേട്ടന്‍ ഗള്‍ഫില്‍ പോയി ഏതാണ്ട് ഇരുപത് വര്‍ഷം ജോലി ചെയ്തു തിരിച്ചു വന്നു നാട്ടില്‍ സ്ഥിര താമസമാക്കി.സ്വന്തമായി ഒരു ഒരു വീട് രാമേട്ടന്റെ ഒരു സ്വപ്നം ആയിരുന്നു.പുതിയതായി ഒരു വീടു പണി കഴിപ്പിച്ചു. ഹൌസ് വാമിങ്ങ് ആണ്..രാമേട്ടന്റെ  ബന്ധുക്കളും  നാട്ടുകാരും  സമ്മാനമായി പുതിയ കട്ടില്‍ , ബെഡ്, മറ്റു വീട്ടു സാധനങ്ങളെല്ലാം കൊടുത്തിട്ടുണ്ടായിരിന്നു.ഹൌസ് വാമിങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു.

സമയം രാത്രി ആയി. അപ്പോള്‍ രാമേട്ടന്‍ ഭാര്യയെ  വിളിച്ചു പറഞ്ഞു " ഒരുപാടു  നേരമായി നമ്മുക്കു കിടന്നുറങ്ങാം .ഞാന്‍ ആ പുതിയ കട്ടിലില്‍ കിടക്കാം .ഇന്നു നീയ്യും പിള്ളേരും നിന്റെ അമ്മയും കൂടി മറ്റെ ബെഡ് റൂമില്‍ കിടന്നോള്ളു."ഹൌസ് വാമിങ്ങ് കഴിഞ്ഞതിന്റെ ക്ഷീണം കാരണം ​എല്ലാവരും വേഗം ഉറങ്ങി പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എന്തോ വീഴുന്ന ഒരു ശബ്ദം കേട്ടു.എല്ലാവരും എഴുന്നേറ്റു. നോക്കിയപ്പോള്‍ നമ്മുടെ രാമേട്ടന്‍ കട്ടിലില്‍ നിന്നു താഴെ വീണു കിടക്കുന്നു.പിടിച്ചു എഴുന്നേല്‍പ്പിച്ചു രാമേട്ടനെ കട്ടിലില്‍ ഇരുത്തി.രാമേട്ടനു എങ്ങനെ ഞാന്‍ താഴെ വീണു എന്ന് സംശയമായി.അങ്ങനെ നോക്കിയപ്പോള്‍ കാര്യം മനസ്സിലായി. രാമേട്ടന്‍ പുതിയ ബെഡിന്റെ പ്ലാസ്റ്റിക് കവര്‍ വലിച്ചു മാറ്റിയിരുന്നില്ല.

അങ്ങനെ നാളുകള്‍ കഴിഞ്ഞു .ഒരു ദിവസം രാവിലെ രാമേട്ടന്‍ സിറ്റ് ഔട്ടില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ ഒരു കാര്യം പെട്ടന്നു ശ്രദ്ധയില്‍പ്പെട്ടു.വീടിന്റെ പുതിയ തേക്കിന്റെ കട്ടിളയുടെ പുറത്തെല്ലാം കുറെ ദ്വാരങ്ങല്‍ കാണുന്നു.രാമേട്ടനു സങ്കടവും ദേക്ഷ്യവും വന്നു . ആശിച്ചു മോഹിച്ചു പണിത വീടിന്റെ കട്ടിളയെല്ലാം കേടു വരുത്തിയതു കണ്ടിട്ട് വലിയ വിഷമമായി. തൊട്ടടുത്ത വീട്ടിലെ രവിയേട്ടനെയും അടുത്തുള്ള എല്ലാ വീട്ടുകാരോടും ഈ സങ്കടം രാമേട്ടന്‍ പറഞ്ഞു. അപ്പോഴാണ്. രവിയേട്ടന്‍ പറയുന്നത് ."എന്റെ വീടിന്റെ മുന്‍ വശത്തെ വാതിലിലും ഇതു പോലെ ദ്വാരങ്ങള്‍ കാണുന്നുണ്ട്."ഇതു കേട്ട് അപ്പുറത്തെ വീട്ടിലെ ജാനകി ചേച്ചിയും പറഞ്ഞു"എന്റെ വീടിന്റെ വാതിലിലും ഇതു പോലെ ദ്വാരങ്ങള്‍ ഉണ്ട്.

എല്ലാവരും അങ്ങനെ മൂക്കത്ത് കഷ്ടം ​വെച്ചു നില്‍ക്കുമ്പോള്‍ രാമേട്ടന്റെ മകന്‍ ഓടി വന്നിട്ടു പറഞ്ഞു."അച്ഛാ ഞാന്‍ കണ്ടു അച്ഛാ നമ്മുടെ വാതിലും കട്ടിളയും കേടു വരുത്തിയ ആളെ."രാമേട്ടന്‍ ദേഷ്യത്തില്‍ ചോദിച്ചു " ആരാകുന്നു മോനെ ആ ദുഷ്‌ട്ടന്‍ .എവിടെ അവന്‍ .അവന്‍ പറഞ്ഞു "അച്ഛാ അതു വേറെ ആരുമല്ല ഒരു ചെറിയ മരം കൊത്തിയാണ് ".എല്ലാവരും അവനെ കളിയാക്കി പറഞ്ഞു "മരം കൊത്തി പോലും .നീ പോടാ ചെറുക്കാ."അപ്പോള്‍ അവന്‍ പറഞ്ഞു. നിങ്ങള്‍ എല്ലവരും എന്റെ കൂടെ വരൂ നമ്മുക്കു അവിടെ പോയി നോക്കാം ." അങ്ങനെ എല്ലാവരും കൂടി അവിടെ ചെന്നു നോക്കിയപ്പോള്‍ ഇതാ നമ്മുടെ മരം ​കൊത്തി കിളി ആ സുന്ദരമായ വാതില്‍ കൊത്തിപ്പൊളിക്കുന്നു.

ഇവരെ കണ്ടപ്പോള്‍ മരം കൊത്തി പറന്നു പോയി.എന്താകുന്നു ഇതിനുള്ള കാരണം ​എന്നു പിന്നീട് അന്വേഷിച്ചപ്പോള്‍ ആ ദേശത്തെ പഴമക്കാര്‍ പറഞ്ഞു."പണ്ട് ഈ ദേശത്ത്  മരം കൊത്തി കിളികള്‍ വസിച്ചിരുന്ന ഒരു വലിയ മരമുണ്ടായിരുന്നു.ആ മരം ​മുറിച്ചു മാറ്റിയതു കൊണ്ടുള്ള ദേഷ്യമാണു  മരം ​കൊത്തികള്ക്ക്. ഇന്നും  മരം ​കൊത്തികളുടെ ഒരോ ഒരോ പുതിയ തലമുറകളും ഈ പ്രതികാരം  ഇവിടെ ആവര്‍ത്തിക്കുന്നു."

18 comments:

ശ്രീ said...

കിളികള്‍ക്കും പ്രതികാരം!

:)

അഭി said...

പാവം രാമേട്ടന്‍ :)

കിളികളെ ഒക്കെ പൊതുവേ ശന്തമയല്ലേ പറയാറ്

Muralee Mukundan , ബിലാത്തിപട്ടണം said...

അവതരണം നന്നായി
കാ‍തലുള്ള മരങ്ങളിൽ മരംകൊത്തിയുടെ പ്രയോഗം നടക്കില്ല കേട്ടൊ...അല്ലാ കഥയിൽ ചോദ്യമില്ലല്ലൊ അല്ലെ?

old malayalam songs said...

നന്ദി ശ്രീ , അഭി ,

@ബിലാത്തിപട്ടണം : താങ്കള്‍ പറഞ്ഞതും ശരിയാണ്..
പക്ഷെ ഇതു ഒരു നടന്ന സംഭവമാണ്..എന്റെ ഒരു കൂട്ടുകാരന്റെ വീടിനു പറ്റിയതാണ്..മലപ്പുറം ജില്ലയില്‍ ചങ്ങരംകുളം അടുത്തു കോക്കൂര്‍ എന്ന സ്ഥല വാസികള്ക്കു ഇതൊരു നിത്യ സംഭവമാണ്...

akhi said...

പ്രക്യതി ആകെ പ്രതികാരം ചെയ്യുകയല്ലേ നിശാഗന്ധി.ഈ ചെറിയകഥയും വലികര്യങ്ങള്‍
പറയുന്നു.
നന്ദി നിശാഗന്ധി.

old malayalam songs said...

നന്ദി അഖി...

ഇവിടെ ഇന്ന് പ്രക്യതി പോലും പ്രതികാരം ചെയ്യുകയാണ്..വളരെ ശരിയാണ്..

jyo.mds said...

കൊള്ളാം

വരികളിലൂടെ... said...

goood read..liked it..

വിജയലക്ഷ്മി said...

cheru kathayaanenkilum avatharanam nannaayittundu..

old malayalam songs said...

നന്ദി jyo,Varikalliloodey,വിജയലക്ഷ്മി

ഒഴാക്കന്‍. said...

കഥ വായിച്ചു രസിച്ചു!!
എങ്കിലും ഒരു കാര്യം, കഥയുടെ തുടക്കവും കഥയും തമ്മില്‍ വലിയ ബന്ധമൊന്നും ഇല്ല! ഒരു തമാശയിലൂടെ തുടങ്ങാം എന്നാണോ കരുതിയത്‌?... വെറുതെ ഒന്നു സൂചിപ്പിച്ചു അത്രമാത്രം!!

ഇനിയും എഴുത്, എല്ലാ ആശംസകളും!

old malayalam songs said...

നന്ദി ഒഴാക്കന്‍...

Anil cheleri kumaran said...

സംഭവ കഥ ആണെന്നറിഞ്ഞതില്‍ അത്ഭുതം..

Jishad Cronic said...

കഥ വായിച്ചു...നന്നായിരിക്കുന്നു...
വിഷു ആശംസകള്‍...

.. said...

..
സംഭവം തന്നെയൊ..?
ശെടാ.. :)
..

Akbar said...

പാവം മരം കൊത്തി

Anonymous said...

വലിയൊരു ഓർമ്മപ്പെടുത്തലുണ്ട്. നന്നായി ട്ടോ. എന്റെ കവിത ഒന്നു വായിക്കണേ.

Unknown said...

:)
ഹോ..!!