Monday, February 1, 2010

രാമേട്ടന്റെ വീട്

രാമേട്ടന്‍ ഗള്‍ഫില്‍ പോയി ഏതാണ്ട് ഇരുപത് വര്‍ഷം ജോലി ചെയ്തു തിരിച്ചു വന്നു നാട്ടില്‍ സ്ഥിര താമസമാക്കി.സ്വന്തമായി ഒരു ഒരു വീട് രാമേട്ടന്റെ ഒരു സ്വപ്നം ആയിരുന്നു.പുതിയതായി ഒരു വീടു പണി കഴിപ്പിച്ചു. ഹൌസ് വാമിങ്ങ് ആണ്..രാമേട്ടന്റെ  ബന്ധുക്കളും  നാട്ടുകാരും  സമ്മാനമായി പുതിയ കട്ടില്‍ , ബെഡ്, മറ്റു വീട്ടു സാധനങ്ങളെല്ലാം കൊടുത്തിട്ടുണ്ടായിരിന്നു.ഹൌസ് വാമിങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു.

സമയം രാത്രി ആയി. അപ്പോള്‍ രാമേട്ടന്‍ ഭാര്യയെ  വിളിച്ചു പറഞ്ഞു " ഒരുപാടു  നേരമായി നമ്മുക്കു കിടന്നുറങ്ങാം .ഞാന്‍ ആ പുതിയ കട്ടിലില്‍ കിടക്കാം .ഇന്നു നീയ്യും പിള്ളേരും നിന്റെ അമ്മയും കൂടി മറ്റെ ബെഡ് റൂമില്‍ കിടന്നോള്ളു."ഹൌസ് വാമിങ്ങ് കഴിഞ്ഞതിന്റെ ക്ഷീണം കാരണം ​എല്ലാവരും വേഗം ഉറങ്ങി പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എന്തോ വീഴുന്ന ഒരു ശബ്ദം കേട്ടു.എല്ലാവരും എഴുന്നേറ്റു. നോക്കിയപ്പോള്‍ നമ്മുടെ രാമേട്ടന്‍ കട്ടിലില്‍ നിന്നു താഴെ വീണു കിടക്കുന്നു.പിടിച്ചു എഴുന്നേല്‍പ്പിച്ചു രാമേട്ടനെ കട്ടിലില്‍ ഇരുത്തി.രാമേട്ടനു എങ്ങനെ ഞാന്‍ താഴെ വീണു എന്ന് സംശയമായി.അങ്ങനെ നോക്കിയപ്പോള്‍ കാര്യം മനസ്സിലായി. രാമേട്ടന്‍ പുതിയ ബെഡിന്റെ പ്ലാസ്റ്റിക് കവര്‍ വലിച്ചു മാറ്റിയിരുന്നില്ല.

അങ്ങനെ നാളുകള്‍ കഴിഞ്ഞു .ഒരു ദിവസം രാവിലെ രാമേട്ടന്‍ സിറ്റ് ഔട്ടില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ ഒരു കാര്യം പെട്ടന്നു ശ്രദ്ധയില്‍പ്പെട്ടു.വീടിന്റെ പുതിയ തേക്കിന്റെ കട്ടിളയുടെ പുറത്തെല്ലാം കുറെ ദ്വാരങ്ങല്‍ കാണുന്നു.രാമേട്ടനു സങ്കടവും ദേക്ഷ്യവും വന്നു . ആശിച്ചു മോഹിച്ചു പണിത വീടിന്റെ കട്ടിളയെല്ലാം കേടു വരുത്തിയതു കണ്ടിട്ട് വലിയ വിഷമമായി. തൊട്ടടുത്ത വീട്ടിലെ രവിയേട്ടനെയും അടുത്തുള്ള എല്ലാ വീട്ടുകാരോടും ഈ സങ്കടം രാമേട്ടന്‍ പറഞ്ഞു. അപ്പോഴാണ്. രവിയേട്ടന്‍ പറയുന്നത് ."എന്റെ വീടിന്റെ മുന്‍ വശത്തെ വാതിലിലും ഇതു പോലെ ദ്വാരങ്ങള്‍ കാണുന്നുണ്ട്."ഇതു കേട്ട് അപ്പുറത്തെ വീട്ടിലെ ജാനകി ചേച്ചിയും പറഞ്ഞു"എന്റെ വീടിന്റെ വാതിലിലും ഇതു പോലെ ദ്വാരങ്ങള്‍ ഉണ്ട്.

എല്ലാവരും അങ്ങനെ മൂക്കത്ത് കഷ്ടം ​വെച്ചു നില്‍ക്കുമ്പോള്‍ രാമേട്ടന്റെ മകന്‍ ഓടി വന്നിട്ടു പറഞ്ഞു."അച്ഛാ ഞാന്‍ കണ്ടു അച്ഛാ നമ്മുടെ വാതിലും കട്ടിളയും കേടു വരുത്തിയ ആളെ."രാമേട്ടന്‍ ദേഷ്യത്തില്‍ ചോദിച്ചു " ആരാകുന്നു മോനെ ആ ദുഷ്‌ട്ടന്‍ .എവിടെ അവന്‍ .അവന്‍ പറഞ്ഞു "അച്ഛാ അതു വേറെ ആരുമല്ല ഒരു ചെറിയ മരം കൊത്തിയാണ് ".എല്ലാവരും അവനെ കളിയാക്കി പറഞ്ഞു "മരം കൊത്തി പോലും .നീ പോടാ ചെറുക്കാ."അപ്പോള്‍ അവന്‍ പറഞ്ഞു. നിങ്ങള്‍ എല്ലവരും എന്റെ കൂടെ വരൂ നമ്മുക്കു അവിടെ പോയി നോക്കാം ." അങ്ങനെ എല്ലാവരും കൂടി അവിടെ ചെന്നു നോക്കിയപ്പോള്‍ ഇതാ നമ്മുടെ മരം ​കൊത്തി കിളി ആ സുന്ദരമായ വാതില്‍ കൊത്തിപ്പൊളിക്കുന്നു.

ഇവരെ കണ്ടപ്പോള്‍ മരം കൊത്തി പറന്നു പോയി.എന്താകുന്നു ഇതിനുള്ള കാരണം ​എന്നു പിന്നീട് അന്വേഷിച്ചപ്പോള്‍ ആ ദേശത്തെ പഴമക്കാര്‍ പറഞ്ഞു."പണ്ട് ഈ ദേശത്ത്  മരം കൊത്തി കിളികള്‍ വസിച്ചിരുന്ന ഒരു വലിയ മരമുണ്ടായിരുന്നു.ആ മരം ​മുറിച്ചു മാറ്റിയതു കൊണ്ടുള്ള ദേഷ്യമാണു  മരം ​കൊത്തികള്ക്ക്. ഇന്നും  മരം ​കൊത്തികളുടെ ഒരോ ഒരോ പുതിയ തലമുറകളും ഈ പ്രതികാരം  ഇവിടെ ആവര്‍ത്തിക്കുന്നു."

Friday, January 15, 2010

ശങ്കരേട്ടനു പറ്റിയ അമിളി

എന്റെ ഗ്രാമത്തില്‍ ഞങ്ങള്‍ക്കൊരു ശങ്കരേട്ടന്‍ ഉണ്ട്.പുള്ളി ഒരു പാവം ആയിരുന്നു.അധികമൊന്നും പഠിച്ചിട്ടില്ല.വേണമെങ്കില്‍ സ്ക്കൂള്‍ പടി കണ്ടിട്ടില്ലയെന്നു പറയാം.ആടിനെ മേയ്ക്കുന്ന ജോലിയാകുന്നു ശങ്കരേട്ടന്.പുള്ളി ആടിനെ ദിവസവും എണ്ണുന്നത് കാണാന്‍ വലിയ രസമാണ്.ശങ്കരേട്ട എത്ര ആടുകള്‍ ഉണ്ടെന്നു ചോദിച്ചാല്‍ ,പുള്ളി പറയും  രണ്ട് വെള്ളുപ്പ്, മൂന്ന് കറുപ്പ്, രണ്ട് തള്ള, മൂന്ന്  കുട്ടികള്‍ ,രണ്ട് മുട്ടന്‍ ....അതു കേഴ്ക്കാന്‍ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ട്.പിന്നെ ആരെങ്കില്ലും പുള്ളിയെ സിനിമയ്ക്കു ക്ഷണിച്ചാല്‍ കൂടെ പോകും .എന്നിട്ടു പറയും നമ്മുക്കു ഏറ്റവും മുന്നില്‍ ഇരിക്കാം ,എന്നാല്‍ നല്ലോണം കാണാം .. ശങ്കരേട്ടനു  ഇങ്ങനെ  രസകരമായ സംഭവങ്ങള്‍ ഒത്തിരിയുണ്ട്..


ഒരു നാള്‍ ശങ്കരേട്ടനു പനി പിടിച്ചു. വൈകുന്നേരം ആയപ്പോള്‍  ഡോക്ടറുടെ അടുക്കല്‍ പോയി.കുറെ ആളുകള്‍ ഡോക്ടറെ കാണാന്‍ കാത്തിരിപ്പുണ്ട്.ശങ്കരേട്ടന്‍ അവരുടെ കൂടെ അവിടെയിരുന്നു ഡോക്ടറെ കാണാന്‍ .പെട്ടന്നു ഒരു ശബ്ദം കേട്ടു അവിടെ ഇരിക്കുന്നവരെല്ലാം ഒന്നു ഞെട്ടി.ഒരു തരം പടക്കം പൊട്ടുന്ന ശബ്ദം .ഡോക്ടറുടെ മുറിയില്‍ നിന്നാണു ശബ്ദം കേട്ടത് എന്ന് അവിടെയുള്ളവര്‍ പറഞ്ഞു.ഇതു കേട്ട ഉടന്‍ നമ്മുടെ ശങ്കരേട്ടന്‍ ചാടിയെഴുന്നേറ്റ് ഡോക്ടറുടെ മുറിയില്‍ കയറി.മുറിക്കുളില്‍ കയറിയ ശങ്കരേട്ടന്‍ ഒന്നു ഞെട്ടി.ഒരു കൈയ്യില്‍ ഒരു ബാറ്റും മറ്റെ കൈയ്യില്‍ സെത്‌സ്കോപ്പുമായി നില്‍ക്കുന്ന ഡോക്ടറെയാണു കണ്ടത്.ശ്ശെ ഇതാണൊ ഇവിടെ പരിപ്പാടിയെന്നു മനസ്സില്‍ മന്ത്രിച്ചു ശങ്കരേട്ടന്‍ പുറത്തു വന്നു.പുറത്ത് ഇരിക്കുന്നവരോട് പറഞ്ഞു ഡോക്ടര്‍ ഒരു ബാറ്റു കളി ഭ്രാന്തനാണ് ,പുള്ളി പരിശോധിക്കുന്ന രോഗിയോട് ബാറ്റു കളി പറഞ്ഞു കൊടുക്കുകയാണ്.വേറെ പ്രശനം ഒന്നുമില്ല.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഇതാ വീണ്ടും ആ ശബ്ദം .ഷുഭിതനായ നമ്മുടെ ശങ്കരേട്ടന്‍ ഡോക്ടറുടെ മുറിയില്‍ കയറിയിട്ട് ഡോക്ടറുടെ കൈയ്യില്‍ നിന്ന് ആ ബാറ്റു തട്ടിപ്പറിച്ച് പുറത്തു വന്നിരുന്നു.
എന്നിട്ടു പുള്ളി പറഞ്ഞു മതി ബാറ്റു കളി ,ആദ്യം രോഗികളെ പരിശോധിക്കട്ടെ.അതിനു ശേഷം മതി കളി.ഇതു കണ്ടു പുറത്തിരിക്കുന്നവര്‍ കൂട്ട ചിരിയായി..അന്തം വിട്ട ശങ്കരേട്ടന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.അപ്പോള്‍ അതില്‍ ഒരു ആള്‍  പറഞ്ഞു .ചേട്ടാ ആ ബാറ്റ് കൊതുകിനെ കൊല്ലാനുള്ള പുതിയ ഒരു സാധനമാണ്.അമിളി മനസ്സിലായ ശങ്കരേട്ടന്‍ ഡോക്ടറോടു മാപ്പു പറഞ്ഞു സ്ഥലം വിട്ടു..