Friday, January 15, 2010

ശങ്കരേട്ടനു പറ്റിയ അമിളി

എന്റെ ഗ്രാമത്തില്‍ ഞങ്ങള്‍ക്കൊരു ശങ്കരേട്ടന്‍ ഉണ്ട്.പുള്ളി ഒരു പാവം ആയിരുന്നു.അധികമൊന്നും പഠിച്ചിട്ടില്ല.വേണമെങ്കില്‍ സ്ക്കൂള്‍ പടി കണ്ടിട്ടില്ലയെന്നു പറയാം.ആടിനെ മേയ്ക്കുന്ന ജോലിയാകുന്നു ശങ്കരേട്ടന്.പുള്ളി ആടിനെ ദിവസവും എണ്ണുന്നത് കാണാന്‍ വലിയ രസമാണ്.ശങ്കരേട്ട എത്ര ആടുകള്‍ ഉണ്ടെന്നു ചോദിച്ചാല്‍ ,പുള്ളി പറയും  രണ്ട് വെള്ളുപ്പ്, മൂന്ന് കറുപ്പ്, രണ്ട് തള്ള, മൂന്ന്  കുട്ടികള്‍ ,രണ്ട് മുട്ടന്‍ ....അതു കേഴ്ക്കാന്‍ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ട്.പിന്നെ ആരെങ്കില്ലും പുള്ളിയെ സിനിമയ്ക്കു ക്ഷണിച്ചാല്‍ കൂടെ പോകും .എന്നിട്ടു പറയും നമ്മുക്കു ഏറ്റവും മുന്നില്‍ ഇരിക്കാം ,എന്നാല്‍ നല്ലോണം കാണാം .. ശങ്കരേട്ടനു  ഇങ്ങനെ  രസകരമായ സംഭവങ്ങള്‍ ഒത്തിരിയുണ്ട്..


ഒരു നാള്‍ ശങ്കരേട്ടനു പനി പിടിച്ചു. വൈകുന്നേരം ആയപ്പോള്‍  ഡോക്ടറുടെ അടുക്കല്‍ പോയി.കുറെ ആളുകള്‍ ഡോക്ടറെ കാണാന്‍ കാത്തിരിപ്പുണ്ട്.ശങ്കരേട്ടന്‍ അവരുടെ കൂടെ അവിടെയിരുന്നു ഡോക്ടറെ കാണാന്‍ .പെട്ടന്നു ഒരു ശബ്ദം കേട്ടു അവിടെ ഇരിക്കുന്നവരെല്ലാം ഒന്നു ഞെട്ടി.ഒരു തരം പടക്കം പൊട്ടുന്ന ശബ്ദം .ഡോക്ടറുടെ മുറിയില്‍ നിന്നാണു ശബ്ദം കേട്ടത് എന്ന് അവിടെയുള്ളവര്‍ പറഞ്ഞു.ഇതു കേട്ട ഉടന്‍ നമ്മുടെ ശങ്കരേട്ടന്‍ ചാടിയെഴുന്നേറ്റ് ഡോക്ടറുടെ മുറിയില്‍ കയറി.മുറിക്കുളില്‍ കയറിയ ശങ്കരേട്ടന്‍ ഒന്നു ഞെട്ടി.ഒരു കൈയ്യില്‍ ഒരു ബാറ്റും മറ്റെ കൈയ്യില്‍ സെത്‌സ്കോപ്പുമായി നില്‍ക്കുന്ന ഡോക്ടറെയാണു കണ്ടത്.ശ്ശെ ഇതാണൊ ഇവിടെ പരിപ്പാടിയെന്നു മനസ്സില്‍ മന്ത്രിച്ചു ശങ്കരേട്ടന്‍ പുറത്തു വന്നു.പുറത്ത് ഇരിക്കുന്നവരോട് പറഞ്ഞു ഡോക്ടര്‍ ഒരു ബാറ്റു കളി ഭ്രാന്തനാണ് ,പുള്ളി പരിശോധിക്കുന്ന രോഗിയോട് ബാറ്റു കളി പറഞ്ഞു കൊടുക്കുകയാണ്.വേറെ പ്രശനം ഒന്നുമില്ല.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഇതാ വീണ്ടും ആ ശബ്ദം .ഷുഭിതനായ നമ്മുടെ ശങ്കരേട്ടന്‍ ഡോക്ടറുടെ മുറിയില്‍ കയറിയിട്ട് ഡോക്ടറുടെ കൈയ്യില്‍ നിന്ന് ആ ബാറ്റു തട്ടിപ്പറിച്ച് പുറത്തു വന്നിരുന്നു.
എന്നിട്ടു പുള്ളി പറഞ്ഞു മതി ബാറ്റു കളി ,ആദ്യം രോഗികളെ പരിശോധിക്കട്ടെ.അതിനു ശേഷം മതി കളി.ഇതു കണ്ടു പുറത്തിരിക്കുന്നവര്‍ കൂട്ട ചിരിയായി..അന്തം വിട്ട ശങ്കരേട്ടന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.അപ്പോള്‍ അതില്‍ ഒരു ആള്‍  പറഞ്ഞു .ചേട്ടാ ആ ബാറ്റ് കൊതുകിനെ കൊല്ലാനുള്ള പുതിയ ഒരു സാധനമാണ്.അമിളി മനസ്സിലായ ശങ്കരേട്ടന്‍ ഡോക്ടറോടു മാപ്പു പറഞ്ഞു സ്ഥലം വിട്ടു..

24 comments:

Unknown said...

നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

ശ്രീ said...

ഹ ഹ. ശങ്കരേട്ടന്‍ ചിരിപ്പിച്ചല്ലോ. ആളൊരു ശുദ്ധന്‍ തന്നെ അല്ലേ?

പ്രശാന്ത്‌ ചിറക്കര said...

ആശംസകൾ!

meegu2008 said...

നന്ദി റ്റോംസ് കോനുമഠം,ശ്രീ ,പ്രശാന്ത്‌ ചിറക്കര ...

ഞാന്‍ ആദ്യമായി എഴുതിയ ഒരു കഥയാണ്....
എല്ലാവര്‍ക്കും ഇഷ്ടമാകും എന്നു പ്രതീക്ഷിക്കുന്നു...
നിങ്ങള്‍ എന്നെ അനുഗ്രഹിക്കണം .....നിങ്ങളുടെ നിശാഗന്ധി....

വിനുവേട്ടന്‍ said...

ശങ്കരേട്ടന്‍ എന്ന പേര്‌ കണ്ട്‌ വന്നതാണ്‌.. എന്റെ ശങ്കരേട്ടനല്ല എന്നറിഞ്ഞപ്പോള്‍ സമാധാനമായി... ആശംസകള്‍...

വശംവദൻ said...

:)

ഒരു നുറുങ്ങ് said...

CONGRATZ!
ഈ വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്ന്.

meegu2008 said...

നന്ദി വിനുവേട്ടന്‍,വശംവദൻ,ഒരു നുറുങ്ങ്

അഭി said...

ശങ്കരേട്ടന്‍ കൊള്ളാല്ലോ
..........ആശംസകള്‍

meegu2008 said...

നന്ദി അഭി...

Unknown said...

നന്നായിട്ടുണ്ട്..

meegu2008 said...

നന്ദി ബിജു ജോര്‍ജ്ജ്...

Gopakumar V S (ഗോപന്‍ ) said...

"നമ്മുക്കു ഏറ്റവും മുന്നില്‍ ഇരിക്കാം ,എന്നാല്‍ നല്ലോണം കാണാം "
അദ്യം കാണുകേം ആവാം...ശങ്കരേട്ടനോട് പറയൂ...
പാവം, ഇത്ര ശുദ്ധനാണല്ലോ...

നന്നായിട്ടുണ്ട്...ആശംസകൾ...

meegu2008 said...

നന്ദി ഗോപന്‍ .....

Shahida Abdul Jaleel said...

sunilinta adiya kada thanna nannyi chiripichadodappm thanna..shangarettanilooda nishkalgha niranja manassum kanichu thannooo...nishkalagharayawarke amly m pattuloo...

meegu2008 said...

നന്ദി സാഹിദ...

സിനു said...

ശങ്കരേട്ടന് പറ്റിയ അമളി വായിച്ചു ചിരിച്ചു.
ഇഷ്ട്ടായി.നല്ല പോസ്റ്റ്‌ട്ടോ...

meegu2008 said...

നന്ദി സിനുമുസ്തു....

Anil cheleri kumaran said...

ശങ്കരേട്ടന്‍ കൊള്ളാം കേട്ടൊ..

meegu2008 said...

നന്ദി കുമാരന്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കഥപറയുന്ന രീതി ഇഷ്ട്ടപ്പെട്ടു കേട്ടൊ..

meegu2008 said...

നന്ദി ബിലാത്തിപട്ടണം....

ഇനിയും എന്റെ കഥകള്‍ വായിച്ചു നല്ല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു...

Nisha.. said...

nice story....

.. said...

..
ഹിഹിഹി.. പ്യാവം ശങ്കര്‍ജി..
..